എംജി യൂണിവേഴ്സിറ്റിയിൽ പിജി പ്രവേശന പരീക്ഷകൾ മാറ്റി
Tuesday, April 21, 2020 11:14 PM IST
കോട്ടയം: എംജി സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേയും ഇന്റർ സ്കൂൾ സെന്ററിലേയും പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി 25, 26 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷന്റെ അവസാന തീയതിയടക്കമുള്ള പുതുക്കിയ സമയക്രമം cat.mgu.ac.in, admission.mgu.ac.in (എംബിഎ സംബന്ധിച്ച്) എന്നീ വെബ്സൈറ്റിലൂടെയും സർവകലാശാല വാർത്താക്കുറിപ്പിലൂടെയും അറിയിക്കും. 04812733595.