യുജി, പിജി പരീക്ഷ 23 മുതൽ, പ്രത്യേക പരീക്ഷാ കേന്ദ്രങ്ങൾ
Saturday, June 20, 2020 10:43 PM IST
23നു തുടങ്ങുന്ന നാലാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾക്കായി മറ്റു ജില്ലകളിൽ പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളായി. ഓണ്ലൈനായി രജിസ്റ്റർ ചെയ്തവർക്ക് അതതു ജില്ലകളിൽ പരീക്ഷയെഴുതാം.
തിരുവനന്തപുരം ജില്ലയിൽ അപേക്ഷിച്ചവർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷയെഴുതണം. കൊല്ലം: ചവറ ഗവണ്മെന്റ് കോളജ്, ആലപ്പുഴ: യുജി പരീക്ഷ എടത്വാ സെന്റ് അലോഷ്യസ് കോളജ്, പിജി പരീക്ഷ ചന്പക്കുളം ഫാ. പോരുക്കര സിഎംഐ കോളജ്, പത്തനംതിട്ട: യുജി കോഴഞ്ചേരി സെന്റ് തോമസ് കോളജ്, പിജിപത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോട്ടയം: യുജി നാട്ടകം ഗവണ്മെന്റ് കോളജ്, പിജി കോട്ടയം ബസേലിയസ് കോളജ്, ഇടുക്കി: യു.ജി.ലബ്ബക്കട ജെപിഎം കോളജ്, നെടുങ്കണ്ടം എംഇഎസ് കോളജ്, തൊടുപുഴ അൽ അസർ കോളജ്, പിജിയും സൈബർ ഫോറൻസികും യുജി സപ്ലിമെന്ററിക്കാരും ലബ്ബക്കട ജെപിഎം കോളജ്, എറണാകുളം: യുജികാലടി ശ്രീശങ്കര കോളജ്, പിജി ആലുവ യുസി കോളജ്, തൃശൂർ: തൃശൂർ ഗവണ്മെന്റ് ബിഎഡ് കോളജ്, പാലക്കാട്: പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജ്, മലപ്പുറം: മലപ്പുറം ഗവണ്മെന്റ് കോളജ്, കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ആർട്സ് കോളജ്, വയനാട്: കൽപ്പറ്റ ഗവണ്മെന്റ് കോളജ്, കണ്ണൂർ: വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമൻസ് കോളജ്, കാസർഗോഡ്: കാസർഗോഡ് ഗവണ്മെന്റ് കോളജ്. ലക്ഷദ്വീപിൽ അപേക്ഷിച്ച വിദ്യാർഥികൾ കവരത്തി ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതണം.
പ്രത്യേക കാരണങ്ങളാൽ പരീക്ഷാ കേന്ദ്രം മാറ്റി രജിസ്റ്റർ ചെയ്യാൻ കഴിയാത്തതായി സർവകലാശാലയെ ഒൗദ്യോഗികമായി അറിയിച്ച വിദ്യാർഥികൾ പഠിക്കുന്ന കോളജിലെ പ്രിൻസിപ്പൽമാരെ ബന്ധപ്പെട്ടു ഹാൾടിക്കറ്റ് ഇമെയിൽ മുഖേന വാങ്ങി അനുവാദം ലഭിച്ച ജില്ലാ കേന്ദ്രത്തിൽ പരീക്ഷയെഴുതണം.
പഠിക്കുന്ന കോളജിലും പരീക്ഷയെഴുതാം
23നു തുടങ്ങുന്ന നാലാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ അതതു ജില്ലകളിൽ എഴുതാൻ രജിസ്റ്റർ ചെയ്തവർക്ക് അനുവദിച്ചുകിട്ടിയ കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ സാധിക്കുന്നില്ലെങ്കിൽ പഠിക്കുന്ന കോളജിൽ പരീക്ഷ എഴുതാമെന്നു പരീക്ഷ കണ്ട്രോളർ അറിയിച്ചു.