വിവിധ ക്വോട്ടകൾക്ക് അപേക്ഷ നൽകണം
Wednesday, July 29, 2020 11:05 PM IST
കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ബിരുദ പ്രോഗ്രാമുകളിൽ സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വോട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലകത്തിലൂടെ (കാപ്) ഓണ്‍ലൈനായി അപേക്ഷ നൽകണം.
അപേക്ഷകർ കാപ് മെരിറ്റ് സീറ്റിലേക്ക് അപേക്ഷ നൽകിയശേഷം ലഭിക്കുന്ന അപേക്ഷ നന്പരും പാസ്വേഡും ഉപയോഗിച്ച് ’നോണ്‍ കാപ്’ രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്ത് സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വോട്ടയിലേക്ക് ഓപ്ഷൻ നൽകണം.