ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
Friday, April 12, 2019 11:23 PM IST
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (2018 അഡ്മിഷൻ റെഗുലർ പുതിയ സ്കീം, 2017ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
അപേക്ഷാ തീയതി നീട്ടി
26ന് നടക്കുന്ന രണ്ടാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് (സപ്ലിമെന്ററി വിദ്യാർഥികൾക്ക് മാത്രം) 16 വരെ അപേക്ഷിക്കാം.
അപേക്ഷാതീയതി
നാലാം വർഷ ബിഎസ്സി എംആർടി സപ്ലിമെന്ററി (പ്രോജക്ട് മൂല്യനിർണയം, വൈവാവോസി) പരീക്ഷകൾക്ക് 22 വരെയും 500 രൂപ പിഴയോടെ 23 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
2018 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ ബിഎസ്സി (സപ്ലിമെന്ററി) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ തിരിച്ചറിയൽ രേഖകളുമായി 25, 26 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ സെക്ഷനിൽ (റൂം നന്പർ 226) എത്തണം.
ശില്പശാല
എസ്പിഎസ്എസ്, ആർ. സ്റ്റുഡിയോ എന്നിവ ഉപയോഗിച്ചു ബിസിനസ് ഗവേഷണത്തിൽ നടത്തുന്ന വിവരവിശകലനത്തെക്കുറിച്ച് എംജി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ശില്പശാല മേയ് ആറു മുതൽ 10 വരെ എംജി സർവകലാശാലയിൽ നടക്കും.
www.mgu.ac.in, www.smb sm gu.org എന്നീ വെബ്സൈറ്റുകളിൽനിന്ന് അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്യാം. ഫോൺ: 9446224240.