ഫീ റീഇംബേഴ്സ്മെന്റ്
Monday, October 21, 2019 10:18 PM IST
തിരുവനന്തപുരം: സർക്കാർ അംഗീകൃത സ്വകാര്യ ഐടിഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഫീ റീഇംബേഴ്സ്മെന്റ് സ്കീം 201920 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്സിന് 20,000 രൂപ യുമാണ് സ്കോളർഷിപ്പ് തുക.
www.minoritywelfare.kerala.gov.in . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21. ഫോൺ: 0471 2302090,