മരിയൻ കോളജിൽ എംബിഎ പ്രവേശനം
Saturday, February 15, 2020 11:50 PM IST
കുട്ടിക്കാനം: എൻബിഎ അക്രെഡിറ്റേഷനോടുകൂടിയുള്ള എംബിഎ പ്രോഗ്രാമിലേക്കു കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രവേശനം തുടങ്ങി. ഗ്രൂപ്പ് ഡിസ്കഷന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം. കെഎംഎടി/സിഎംഎടി/സിഎടി തുടങ്ങിയ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്നു പാസാകണം. 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കുംഅപേക്ഷിക്കാം. എല്ലാ ശനിയാഴ്ചകളിലും പ്രവേശന നടപടികളുണ്ടാകും. കഴിഞ്ഞ വർഷത്തെ ബാച്ചിൽ 80 ശതമാനം പേർക്കും ഫൈനൽ സെമസ്റ്റർ പൂർത്തിയാകുന്നതിനു മുമ്പേ പ്ലേസ്മെന്റ് ലഭിച്ചതായി അധികൃതർ പറഞ്ഞു. ഫോൺ: 9847169932, 7025727984.