എന്‍ഐഒഎസ് പരീക്ഷകള്‍ മാറ്റി
Friday, March 20, 2020 11:28 PM IST
കൊച്ചി: കോവിഡ്19 വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (എന്‍ഐഒഎസ്) 31 വരെ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ ഉള്‍പ്പെടെയുള്ള പരീക്ഷകല്‍ മാറ്റിവച്ചു. സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകളും 24 മുതല്‍ മാര്‍ച്ച് 31 വരെ നിശ്ചയിച്ചിരുന്ന സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എഴുത്തു പരീക്ഷകളും 30 വരെ നിശ്ചയിച്ചിരുന്ന ഓണ്‍ ഡിമാന്‍ഡ് പരീക്ഷകളുമാണ് മാറ്റിയത്.
കേന്ദ്ര ഉന്നത വിദ്യാഭ്യാസ, സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഓവര്‍സീസ് പഠിതാക്കള്‍ക്കുള്ള പരീക്ഷകള്‍ നേരത്തെ മാറ്റിവച്ചിരുന്നു. സ്ഥിതി വിലയിരുത്തിയശേഷം പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക് 18001809393 എന്ന എന്‍ഐഒഎസ് നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.