എൻജിനിയറിംഗ്/ഫാർമസി: ഓണ്‍ലൈൻ ഓപ്ഷനുകൾ ഇന്നു മുതൽ
Tuesday, September 29, 2020 10:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ഇന്നാരംഭിക്കും. ആറിനു രാവിലെ 10 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാത്തവരെ അലോട്ട്മെന്റിനു പരിഗണിക്കുന്നതല്ല. അപേക്ഷകളിലെ അപാകതകൾ മൂലം ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് മാത്രമേ അലോട്ട്മെന്റിനു പരിഗണിക്കുകയുള്ളൂ. ഫോണ്‍: 04712525300.