പ്രൊഫൈൽ പരിശോധിക്കാൻ അവസരം
Thursday, October 1, 2020 11:07 PM IST
തിരുവനന്തപുരം: എൽഎംഎം കോഴ്സ് പ്രവേശന പരീക്ഷ 18നു നടത്തും. അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾക്ക് നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുന്നതിനു അഞ്ചിനു വൈകുന്നേരം നാലുവരെ അവസരം നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് അവരുടെ പേര്, ജനന തീയതി, നേറ്റിവിറ്റി, സാമുദായിക സംവരണം, ഫീസ്, ഫോട്ടോ, ഒപ്പ് തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് അപാകതകൾ പരിഹരിക്കാവുന്നതാണ്.
തിരുവനന്തപുരം: എംഎസ്സി നഴ്സിംഗ് കോഴ്സ് പ്രവേശന പരീക്ഷ 18നു നടത്തുന്നതാണ്. അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾക്ക് വിവരങ്ങൾ പരിശോധിക്കുന്നതിന് അഞ്ചിനു വൈകുന്നേരം നാലുവരെ അവസരമുണ്ട്.