പിഎസ് സി പരീക്ഷകള്‍ക്കായി അണ് അക്കാഡമിയുടെ ക്ലാസ്
Tuesday, October 27, 2020 11:20 PM IST
കൊച്ചി: പിഎസ്സി പരീക്ഷകള്‍ക്കായി തത്സമയ സംവേദന ക്ലാസുകള്‍ ഒരുക്കി അണ്‍അക്കാഡമി. കേരളത്തിലെ എല്‍ഡിസി, എല്‍ജിഎസ്, ബിരുദതല പരീക്ഷകള്‍, എല്‍പി/യുപി തുടങ്ങിയ പൊതുപരീക്ഷകള്‍ക്കായി തല്‍സമയ ക്ലാസുകള്‍ ലഭ്യമാക്കുന്ന ഏക പ്ലാറ്റ്ഫോമാണ് അണ്‍അക്കാഡമി. കേരള സര്‍ക്കാര്‍ പരീക്ഷകള്‍ക്കായി 30ലധികം അധ്യാപകരാണ് പഠിതാക്കളെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ സഹായിക്കുന്നത്. അതോടൊപ്പം ഇന്‍ക്ലാസ് വോട്ടെടുപ്പുകള്‍, തല്‍സമയ ക്വിസുകള്‍, സംശയ നിവാരണ സെഷനുകള്‍, ഡൗണ്‍ലോഡ് ചെയ്യാവുന്ന പഠന സാമഗ്രികള്‍ തുടങ്ങിയവയെല്ലാമുണ്ട്. 2019 ജൂലൈയില്‍ നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിലെ ഏഴു റാങ്കുകാര്‍ അണ്‍അക്കാഡമി ഉപയോഗിക്കുന്നവരായിരുന്നു.