ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Tuesday, January 12, 2021 11:13 PM IST
തിരുവനന്തപുരം: കെഡിസ്ക് സഹകരണത്തോടെ ഐസിടി അക്കാഡമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാഡമിയും നടത്തുന്ന ബ്ലോക്ക് ചെയിന്‍ , ഫുള്‍സ്റ്റാക് ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവ ർക്ക് ഫെബ്രുവരി ആറുവരെ abcd.kdisc.k erala.gov.in ലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫെബ്രുവരി പത്തിന് നടക്കുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.
ഫുള്‍സ്റ്റാക് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടിസിഎസ് അയോണില്‍ ഇന്റേണ്‍ഷിപ്പും ലഭിക്കും. അസോസിയറ്റ്, ഡെവലപ്പര്‍, ആര്‍ക്കിടെക്ച്ചര്‍ എന്നിങ്ങനെ ത്രീ ലെവല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമാണ് കോഴ്സിലുള്ളത്. ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണ്‍, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ. രജിസ്ട്രേഷന് ഫീസ് 250 രൂപ. കൂടാതെ കോഴ്സ് അഡ്വാന്‍സ് തുകയായി ആയിരും രൂപയും അടയ്ക്കണം.
തെരഞ്ഞെടുക്കപ്പെടാത്തവർക്ക് അഡ്വാന്‍സ് തുക തിരികെ ലഭിക്കും. ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്ന വനിതകള്‍ക്ക് നൂറു ശതമാനവും മറ്റുള്ളവര്‍ക്ക് 70 ശതമാനവും സ്കോളര്‍ഷിപ്പ് ലഭിക്കും. 0471270 0813, 807 8102119.