നഴ്സുമാർക്ക് ഓൺലൈനിൽ ക്രാഷ് കോച്ചിംഗ്
Wednesday, January 13, 2021 10:37 PM IST
തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ നഴ്സുമാരെ തെരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയാറെടുക്കാൻ ഓൺലൈൻ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്കൂൾ. വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച്, അഞ്ച് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നൽകുന്നത്. ഓൺലൈൻ ക്ലാസുകൾ 17ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9496015002, 04712365 445, 04972800572, 9496015018, www.kswdc.org, www.reach.org.in.