കേന്ദ്രസര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ ഒഴിവ്
Tuesday, February 23, 2021 11:01 PM IST
കാസർഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ (ഡപ്യൂട്ടേഷന്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രാര്‍ തസ്തികയിലേക്ക് മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പോസ്റ്റല്‍ അപേക്ഷ ഏപ്രില്‍ 16നകം സര്‍വകലാശാലയില്‍ ലഭിക്കണം. ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള അപേക്ഷ ഏപ്രില്‍ 16നകം സര്‍വകലാശാലയില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.