കുഫോസില്‍ ബിടെക് സ്പോട്ട് അഡ്മിഷന്
Wednesday, February 24, 2021 11:02 PM IST
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ബിടെക് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 27ന് സ്പോട്ട് അഡ്മിഷന് നടക്കും. പൊതുവിഭാഗത്തിലും ( ഒരെണ്ണം) മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും (അഞ്ച്) ഒഴിവുകള്‍ ഉണ്ട്.
കെഇഎഎം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും സഹിതം 27ന് രാവിലെ പത്തിന് എറണാകുളം പനങ്ങാട്ടെ കുഫോസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഓഷന്‍ എന്‍ജിനീയറിംഗ് ആന്‍ഡ് അണ്ടര്‍ വാട്ടര്‍ ടെക്നോളജിയില്‍ ഹാജരാകണം.