എൻഎസ്എസ് ഓഫീസർ: അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
Monday, April 19, 2021 11:04 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെയും, കോളജുകളിലെയും എൻഎസ്എസ് യൂണിറ്റുകളുടെ ചുമതലയിൽ സ്റ്റേറ്റ് എൻഎസ്എസ് ഓഫീസറെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യൂണിവേഴ്സിറ്റികളിലെയോ, യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെയോ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. അപേക്ഷകൾ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പലിന്റെ ആമുഖ കത്ത് സഹിതം ഡയറക്ടർ, കോളജ് വിദ്യാഭ്യാസ വകുപ്പ്, വികാസ് ഭവൻ, ആറാംനില, തിരുവനന്തപുരം695033 എന്ന വിലാസത്തിൽ ലഭിക്കണം.