രണ്ടാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ
Friday, August 9, 2019 10:50 PM IST
മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) മേയ് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രോഗ്രാമിംഗ് ലാബ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ 16 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ തീയതി
19, 21 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾ യഥാക്രമം 22, 29 തീയതികളിലേയ്ക്ക് പുനഃക്രമീകരിച്ചു.
30, സെപ്റ്റംബർ 2, 4 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 3, 5, 17 തീയതികളിലേയ്ക്ക് പുനഃക്രമീകരിച്ചു.
ക്ലാസ് ഇല്ല
വിദൂര വിദ്യാഭ്യാസ വിഭാഗം തിരുവനന്തപുരം, കൊല്ലം സെന്ററുകളിലെ 10, 11 തീയതികളിലെ എല്ലാ ക്ലാസുകളും മാറ്റിവച്ചു.
ടൈംടേബിൾ
26 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ ഡിഗ്രി കോഴ്സുകളുടെ മേഴ്സിചാൻസ് (2008 അഡ്മിഷൻ വരെ)/സപ്ലിമെന്ററി (2009 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. യുഐടി തിരുവനന്തപുരം, കൊല്ലം, അടൂർ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ മാത്രമാണ് പരീക്ഷ നടത്തുന്നത്. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി, മേൽ പറഞ്ഞ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റിൽ നടത്തുന്ന ആറാം സെമസ്റ്റർ (2011 സ്കീം സപ്ലിമെന്ററി), സെപ്റ്റംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ (2018 സ്കീം റെഗുലർ, 2014 സ്കീം ഇംപ്രൂവ്മെന്റ് ആന്റ് സപ്ലിമെന്ററി) (ബിഎച്ച്എം/ബിഎച്ച്എംസിടി) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്ഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.