പ്രോജക്ട് /പ്രാക്ടിക്കൽ
Wednesday, May 27, 2020 8:22 PM IST
ആറാം സെമസ്റ്റർ സിബിസിഎസ്എസ്/കരിയർ റിലേറ്റഡ് സിബിസിഎസ് 2020 പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാനുളള അവസാന തീയതി ജൂണ്‍ 18 ന് പുതുക്കി നിശ്ചയിച്ചു. പ്രാക്ടിക്കൽ പരീക്ഷകൾ ജൂണ്‍ 29 മുതൽ നടത്തും.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2019 ഡിസംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎ സോഷ്യോളജി (2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2019 ഡിസംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംബിഎ (2009 സ്കീം) മേഴ്സിചാൻസ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടത്തിയ ഒന്നും, മൂന്നും സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.