കുസാറ്റ്: മാത് ലാബ് കോഴ്സ് 18 നു തുടങ്ങും
Friday, July 13, 2018 11:30 PM IST
കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനിയറിംഗിൽ രണ്ടു മാസം ദൈർഘ്യമുള്ള മാത് ലാബ് കോഴ്സ് 18 ന് ആരംഭിക്കും. സാങ്കേതികമായി കണക്കുകൂട്ടലുകൾ നടത്തുന്നതിനായി മികച്ചരീതിയിൽ പ്രവർത്തിക്കുന്ന മെഷിൻ ലാംഗ്വേജ് ആണ് മാത് ലാബ്.
എൻജിനിയറിംഗിലോ സയൻസിലോ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും ഗവേഷകർക്കും അപേക്ഷിക്കാം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകുന്നേരം 4.30 മുതൽ 7.30 വരെയും രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ. ഫീസ് 7080 രൂപ. www.cusat.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷാഫോം ലഭിക്കും. ഫോൺ: 0484 2862616, 9846178058.