കുസാറ്റിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്
Friday, July 17, 2020 11:37 PM IST
കളമശേരി: കുസാറ്റിൽ ഗണിത ശാസ്ത്ര വകുപ്പിൽ കെഎസ്സിഎസ്ടിഇ എമരിറ്റസ് സയന്റിസ്റ്റ് സ്കീമിൽ പ്രോജക്ട് ഫെല്ലോ ഒഴിവുണ്ട്. എംഎസ്സി മാത്തമാറ്റിക്സിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രതിമാസ ശന്പളം 22,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 0484 2862461.