കുസാറ്റ് പരീക്ഷകളിൽ മാറ്റമില്ല
Saturday, August 29, 2020 12:50 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിൽ ഇപ്പോൾ നടക്കുന്നതും സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്നതുമായ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. സർവകലാശാല പരീക്ഷകൾ മാറ്റി എന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർവകലാശാല പത്രക്കുറിപ്പിൽ വ്യക്തമാക്കി.