കുസാറ്റിൽ 74 ശതമാനം വിദ്യാർഥികൾ തൊഴിൽ യോഗ്യരെന്നു പഠനം
Friday, March 1, 2019 11:41 PM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗിലെ 74 ശതമാനം വിദ്യാർഥികളും തൊഴിലിനു യോഗ്യതയുള്ളവരാണെന്നു കേന്ദ്രമാനവ വിഭവശേഷി വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഐടി സെക്ടർ മാത്രമായുള്ള കണക്കെടുപ്പിൽ കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനിയറിംഗ് വിഭാഗത്തിനാണ് ഒന്നാം സ്ഥാനം. നാഷണൽ പ്രോജക്ട് ഇംപ്ലിമെന്റേഷനാണ് പഠനം നടത്തിയത്. സാങ്കേതിക വിദ്യാഭ്യാസത്തിൽ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ ഏക എൻജിനിയറിംഗ് കോളജ് എന്ന ബഹുമതിയും സ്കൂൾ ഓഫ് എൻജിനീയറിംഗ് നേടി. പത്തു വിഭാഗങ്ങളായി തിരിച്ചു നടത്തിയ പഠനത്തിൽ ഏഴു വിഭാഗങ്ങളിലും കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിംഗ് ഒന്നാമതെത്തി.