ശാസ്ത്ര പരീക്ഷണങ്ങളിൽ മൂന്ന് ദിവസത്തെ ശിൽപ്പശാല
Saturday, December 21, 2019 7:17 PM IST
തേഞ്ഞിപ്പാലം: കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കംപ്യൂട്ടർ ഇന്റർഫേസ്ഡ് സയൻസ് എക്സ്പെരിമെന്റ്സ് എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. 27 മുതൽ 29 വരെ ആര്യഭട്ട ഹാളിലാണ് ശിൽപ്പശാല. പൈതണ്‍ പ്രോഗ്രാമിംഗ് ലാംഗ്വേജിന്റെ ഉപയോഗവും ശാസ്ത്ര പരീക്ഷണങ്ങളുമായിരിക്കും പ്രധാനമായും പ്രതിപാദിക്കുക. ഡോ. അജിത്ത് കുമാർ (ന്യൂഡൽഹി ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ), ജോർജസ് ഖാസ്നദർ (ഫ്രാൻസ്), ജിതിൻ (ഹിമാചൽ സെൻട്രൽ യൂണിവേഴ്സിറ്റി) തുടങ്ങിയവർ ശിൽപ്പശാല നയിക്കും. സ്കൂൾ, കോളജ്, എൻജിനിയറിംഗ് കോളജ് എന്നിവയിലെ സയൻസ് അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, താത്പര്യമുള്ള വിദ്യാർഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.