കെ-ടെറ്റ്: മേയ് അഞ്ചുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: കെടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് അഞ്ചുവരെ നീട്ടി. കൂടാതെ അപേക്ഷ സമർപ്പിച്ചവരിൽ തെറ്റു സംഭവിച്ചവർക്ക് അത് തിരുത്താനുള്ള അവസാന സമയം മേയ് ഏഴുവരെയും നീട്ടി.
https://ktet.kerala.gov.in എന്ന വെബ് സൈറ്റിലെ candidate login ൽ അപേക്ഷ സമർപ്പിക്കാനും തെറ്റുതിരുത്താനും സാധിക്കും. അപേക്ഷ പൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർഥികളും ആപ്ലിക്കേഷൻ നന്പറും ഐഡിയും നൽകി ഓണ്‍ലൈനായി candidate login ചെയ്ത നൽകിയിട്ടുള്ള വിവരങ്ങൾ നിർബന്ധമായും പരിശോധിക്കണം.
application edit എന്ന ലിങ്കിലൂടെ ഫോട്ടോയും പരിശോധിക്കണം. ഈ അവസരത്തിൽ നിർദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ഭാഷ, ഓപ്ഷ്ണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷാകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയും തിരുത്താം.