എംഎഫ്എ പ്രവേശനം: ഓൺലൈനിൽ ഇന്നുകൂടി അപേക്ഷിക്കാം
Thursday, May 12, 2016 12:23 PM IST
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എംഎഫ്എ പ്രവേശനത്തിന് ഓൺലൈനിൽ ഇന്നു കൂടി അപേക്ഷിക്കാം. പെയിന്റിംഗ്, സ്കൾപ്ചർ, മ്യൂറൽ പെയിന്റിംഗ് എന്നീ ഐച്ഛികവിഷയങ്ങൾ തെരഞ്ഞെടുക്കാം. 55 ശതമാനം മാർക്കോടെ ഫൈൻ ആർട്സ് ബാച്ചിലർ ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്‌ഥാനത്തിലാണു പ്രവേശനം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഈമാസം 17 ന് മുമ്പായി കാലടി മുഖ്യകേന്ദ്രത്തിൽ പെയിന്റിംഗ് വിഭാഗം മേധാവിക്ക് സമർപ്പിക്കണം.
250 രൂപയാണ് പ്രവേശന ഫീസ് (എസ്സി, എസ്ടി വിഭാഗത്തിന് 50 രൂപ) യൂണിയൻ ബാങ്കിന്റെ എസ്എസ്യുഎസ് ചലാൻ വഴിയോ ഫിനാൻസ് ഓഫീസർ, ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ് എന്ന പേരിൽ എടുത്ത ഡിഡി വഴിയോ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൈൗെ.മര.ശി, ംംം.ൈൗെീിഹശില.ീൃഴളീിേ> എന്നീ വെബ്സൈറ്റുകൾ മുഖേനയോ 9947436243 എന്ന നമ്പർ വഴിയോ ബന്ധപ്പെടുക.