University News
പ്ല​സ്‌​വ​ൺ ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ്‌​​​വ​​​ൺ ഒ​​​ന്നാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫ​​​ലം അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS ​​​എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ ലി​​​ങ്കി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടു പേ​​​ജു​​​ള്ള സ്ലി​​​പ്പു​​​മാ​​​യി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളി​​​ൽ 17ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 18ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണ​​​മെ​​​ന്ന് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി വേ​​​ക്ക​​​ൻ​​​സി​​​യും മ​​​റ്റ് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും 19ന് ​​​അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഒ​​​ന്നാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി ആ​​​കെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന 82,305 വേ​​​ക്ക​​​ൻ​​​സി​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ല​​​ഭി​​​ച്ച 1,45,955 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ 1,43,917 എ​​​ണ്ണം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മ​​​റ്റു ക്വോ​​​ട്ട​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ 971 അ​​​പേ​​​ക്ഷ​​​ക​​​ളും സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നു വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത 1,067 അ​​​പേ​​​ക്ഷ​​​ക​​​ളും അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ല.

സം​​​വ​​​ര​​​ണത​​​ത്വം അ​​​നു​​​സ​​​രി​​​ച്ച് നി​​​ല​​​വി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന വേ​​​ക്ക​​​ൻ​​​സി ജി​​​ല്ല ഒ​​​രു യൂ​​​ണി​​​റ്റാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി സീ​​​റ്റു​​​ക​​​ളാ​​​ക്കി​​​യാ​​​ണ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
More News