പിജി മൂന്നാംഘട്ട അലോട്ട്മെന്റ്
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളുടെ മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഹയർ ഓപ്ഷൻ ആവശ്യപ്പെട്ട വിദ്യാർഥികൾക്കും ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റിൽ ഹയർ ഓപ്ഷൻ അനുദിച്ചിട്ടുണ്ട്. പുതുതായി അഡ്മിഷൻ കിട്ടിയ വിദ്യാർഥികൾ 20നു ഉച്ചകഴിഞ്ഞ് മൂന്നിനു മുന്പായി അഡ്മിഷൻ ലഭിച്ച സെന്ററിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ചെന്ന് ഫീസടച്ച് അഡ്മിഷൻ എടുക്കേണ്ടതാണ്. ട്രാൻസ്ഫർ ലഭിച്ച വിദ്യാർഥികൾ പുതുതായി അലോട്ട് ചെയ്ത സെന്ററിൽ ഇതേ സമയത്തിനു മുന്പുതന്നെ ഹാജരാകണം.