രണ്ടാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) ഡിഗ്രി പരീക്ഷകൾ ജൂലൈ 1 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ജൂലൈയിൽ നടക്കുന്ന റെഗുലർ ബിടെക് നാലാം സെമസ്റ്റർ (2008 സ്കീം) സപ്ലിമെന്ററി പരീക്ഷാ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് നാല്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലൈ രണ്ടുമുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ സിബിസിഎസ് (എഫ്ഡിപി) ബിഎ/ബിഎസ്സി/ബികോം (2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി, 28ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (മേഴ്സിചാൻസ് 2010, 2011 അഡ്മിഷൻ, സപ്ലിമെന്ററി 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഗവ.സംസ്കൃത കോളജും, കൊല്ലം ജില്ലയിൽ ടികെഎം കോളജ് ഓഫ് ആർട്സ് & സയൻസും പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് ആലപ്പുഴ എസ്ഡി കോളജ് എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാർഥികൾ അതത് കോളജുകളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി മേൽപ്പറഞ്ഞ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. വിശദവിവരങ്ങളും ടൈംടേബിളും വെബ്സൈറ്റിൽ.
ജൂലൈ ഒന്നിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ ഡിഗ്രി കോഴ്സുകളുടെ (2008 അഡ്മിഷൻ വരെ) മേഴ്സിചാൻസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. യുഐടി തിരുവനന്തപുരം, കൊല്ലം, അടൂർ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ മാത്രമാണ് പരീക്ഷ നടത്തുന്നത്. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി മേൽപറഞ്ഞ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഏപ്രിൽ 2019 (സപ്ലിമെന്ററി) ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ച് പരീക്ഷകൾ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്ത് 26 മുതൽ 28 വരെയും വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനിയറിംഗ് മാവേലിക്കരയിൽ 27, 28 തീയതികളിലും നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജനുവരിയിൽ നടന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് (പിജിഡിഎച്ച്ആർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 ഡിസംബറിൽ നടന്ന കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി പരീക്ഷാഫലം (2013 സ്കീം) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 നവംബറിൽ നടത്തിയ എംഫിൽ കണ്‍സൾട്ടിംഗ് സൈക്കോളജി 20172018 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മാർക്ക് ലിസ്റ്റ് കൈപ്പറ്റാം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഡിസംബർ 2018, ഫെബ്രുവരി 2019 എന്നീ മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ ഇക്കണോമിക്സ് സപ്ലിമെന്ററി പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ 30 നകം സെക്ഷനിൽ നിന്നും (പാളയം) ഹാൾടിക്കറ്റ് ഹാജരാക്കി കൈപ്പറ്റണം.
അഭിമുഖം മാറ്റി
വിവിധ യുഐടി കളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിലേക്ക് 24, 25 തീയതികളിലായി നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാല നിയമ വകുപ്പിന് കീഴിൽ നടത്തി വരുന്ന പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് (പിജിഡിഎച്ച്ആർ) കോഴ്സിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം, കോഴ്സ് ദൈർഘ്യം: എട്ട് മാസം, ഫീസ്: 2000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് 0471 2308936 എന്ന നന്പറിൽ ബന്ധപ്പെടുക
കേരള സർവകലാശാല യുജി/പി.ജി പ്രവേശനം 2019
കമ്മ്യൂണിറ്റി ക്വാട്ട/ സ്പോർട്സ് ക്വാട്ട പ്രവേശനം ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം
20192020 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട / സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാൻ അവസരം നൽകുന്നു. 30 വരെ വിദ്യാർഥികൾക്ക് തിരുത്തലുകൾ വരുത്താം. തിരുത്തലുകൾക്ക് വേണ്ടി സർവകലാശാലയെ സമീപിക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വാട്ട / സ്പോർട്സ് ക്വാട്ട ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30.