കൊച്ചി: കാർഷിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഇന്നവേഷൻ അവാർഡ്, മികച്ച കയറ്റുമതി/ഗ്രൂപ്പുകൾ, മികച്ച വിളവെടുപ്പനന്തര പരിചരണ മുറകൾ നടത്തുന്ന കർഷകർ/ഗ്രൂപ്പുകൾ എന്നീ അവാർഡുകൾ കൂടി ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾ കൃഷി ഭവനുകളിൽ സ്വീകരിക്കും.
കൃഷിഭവനുകൾക്കും പഞ്ചായത്തിനും കർഷകരെ അവാർഡിനായി നാമനിർദേശം ചെയ്യാം. ക്ഷോണി സംരക്ഷണ അപേക്ഷകൾ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്ക് അയയ്ക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി 25.