ടെക് ഇന്നൊവേഷന് ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഒരു വര്‍ഷത്തെ ടെക്നോളജി ഇന്നൊവേഷന് ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. നൂതന സാങ്കേതിക വിദ്യകളില്‍ നൈപുണ്യവല്കരണം സാധ്യമാക്കാനും കേരളത്തെ സാങ്കേതികവിദ്യാ സംരംഭകരുടെ കേന്ദ്രമാക്കി മാറ്റാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള പിന്തുണ നല്‍കുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. വിശദവിവരങ്ങള്‍ https://startupmission.kerala.gov.in/tifp ല്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ ആറ്.