ബിഎഡ് പ്രവേശനത്തിനോടനുബന്ധിച്ച് കോളജുകളിലെ കമ്യൂണിറ്റി, ഡിഫൻസ്, പിഎച്ച് ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കമ്യൂണിറ്റി ക്വോട്ട അപേക്ഷകർക്ക് അതത് എയ്ഡഡ് കോളജുകളിൽ 26ന് 12 വരെ റിപ്പോർട്ട് ചെയ്യാം. ഓണ്‍ലെൻ രജിസ്ട്രേഷൻ സമയത്തു കമ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷ കൊടുത്തവർ മാത്രമേ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. റിപ്പോർട്ട് ചെയ്യുന്ന സമയത്തു വിദ്യാർഥികൾ ക്യാപ് രജിസ്ട്രേഷൻ പ്രിന്റൗട്ടിന് പുറമെ പ്ലസ്ടു മാർക്ക് ലിസ്റ്റ് , ബോണസ്/ വെയിറ്റേജ് രേഖകൾ എന്നിവ സമർപ്പിക്കേണ്ടതും ഇൻഡക്സ് മാർക്ക് വെരിഫിക്കേഷനു ശേഷം തിരിച്ചു വാങ്ങിക്കേണ്ടതുമാണ്. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്തവരെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തുകയില്ല. 26 ന് ഉച്ചയ്ക്ക് 12 വരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യുന്നവരിൽ നിന്നും കോളജുകൾ 26ന് രണ്ടിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും 28 മുതൽ ജൂലൈ ഒന്ന് വരെ പ്രവേശനം നടത്തുകയും ചെയ്യും. ഡിഫൻസ്, പിഎച്ച് ക്വാട്ടയിൽ 28ന് അതത് കോളജുകൾ പ്രവേശനം നടത്തും.
എംഎസ് സി കംപ്യൂട്ടർ സയൻസ് സീറ്റ് ഒഴിവ്
കാന്പസിലെ സിസിഎസ്ഐടിയിൽ എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിലേക്ക് (ഓപ്പണ്‍11, എസ്.സിമൂന്ന്, എസ്ടിരണ്ട്) 27ന് പ്രവേശനം നടത്തും. എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പ്പര്യമുള്ളവർ 26ന് സിസിഎസ്ഐടി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്തവരിൽ നിന്ന് റാങ്ക് ലിസ്റ്റ് തയ്യാറാക്കി 27ന് അഡ്മിഷൻ നടത്തും. രേഖകളും ഫീസും (33,050 രൂപ) സഹിതം രാവിലെ 10.30ന് എത്തണം.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ് സി സുവോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി പ്രാക്ടിക്കൽ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷ 26ന് പത്തിന് കൊണ്ടോട്ടി ബ്ലോസം കോളജിൽ നടക്കും.
സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ വിദൂരവിദ്യാഭ്യാസം (2011 പ്രവേശനം മാത്രം) രണ്ടാം സെമസ്റ്റർ ബിഎ/ ബികോം/ ബിബിഎ/ ബിഎസ് സി (സിസിഎസ്എസ്) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിന് ആരംഭിക്കും.
റേഡിയേഷൻ ഫിസിക്സ് അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനം
കാന്പസിൽ സ്വാശ്രയ എംഎസ് സി റേഡിയേഷൻ ഫിസിക്സിന് അസിസ്റ്റന്റ് പ്രഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂലൈ പത്ത്. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.