University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​ജി/​പി​ജി പ്ര​വേ​ശ​നം 2019: ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
20192020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട / സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. 30 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രു​ത്ത​ലു​ക​ൾ വ​രു​ത്താം. തി​രു​ത്ത​ലു​ക​ൾ​ക്ക് വേ​ണ്ടി സ​ർ​വ​ക​ലാ​ശാ​ല​യെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട / സ്പോ​ർ​ട്സ് ക്വാ​ട്ട ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30.

ടൈം​ടേ​ബി​ൾ

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 28നും ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​നും ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ചി​രി​ക്കു​ന്ന യു​ഐ​ടി സെ​ന്‍റ​റു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

2019 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 26ന് ​തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് വി​മ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ഡി​സം​ബ​ർ 2018, ഫെ​ബ്രു​വ​രി 2019ൽ ​ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ ഇം​ഗ്ലീ​ഷ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ജൂ​ലൈ 10 മു​ത​ൽ സെ​ക്‌​ഷ​നി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി കൈ​പ്പ​റ്റാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

എം​എ മ്യൂ​സി​ക് പ​ഠ​ന​വ​കു​പ്പി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 27ന് ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യ്ക്ക് ത​യാ​റാ​യി അ​താ​തു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​ച്ചേ​ര​ണം.

സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (മോ​ർ​ണിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്രീ​ഡി​ഗ്രി/​പ്ല​സ്ടു. പ്ര​വേ​ശ​ന​ത്തി​ന് പി​എം​ജി ജം​ഗ്ഷ​നി​ലു​ള​ള സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സ്, പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ തെ​റാ​പ്പി കോ​ഴ്സ് (മോ​ർ​ണിം​ഗ് ബാ​ച്ച്) എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​റ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ൾ കാ​ന്പ​സി​ലെ എ​സ്ബി​ഐ ബാ​ങ്കി​ൽ A/c No. 57002299878 ൽ 100 ​രൂ​പ അ​ട​ച്ച ര​സീ​ത് സ​ഹി​തം പി​എം​ജി ജം​ഗ്ഷ​നി​ലെ സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലു​ള്ള CACEE ഓ​ഫീ​സി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2302523

ഇ​ൻ​ഡ​ക്‌​ഷ​ൻ പ്രോ​ഗ്രാം

2019 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്ക് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ഇ​ന്നു രാ​വി​ലെ 10.30ന് ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ സ്റ്റു​ഡ​ന്‍റ് ഇ​ൻ​ഡ​ക്‌​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു.

വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന വ​കു​പ്പു​ത​ല ഇ​ൻ​ഡ​ക്‌​ഷ​ൻ പ്രോ​ഗ്രാ​മി​നു പു​റ​മെ ന​ട​ത്തു​ന്ന​താ​ണ് .ഇ​ന്ന​ത്തെ കേ​ന്ദ്രീ​കൃ​ത സ്റ്റു​ഡ​ന്‍റ് ഇ​ൻ​ഡ​ക്‌​ഷ​ൻ പ്രോ​ഗ്രാം.​ഇ​ൻ​ഡ​ക്‌​ഷ​ൻ പ്രോ​ഗ്രാ​മി​ൽ വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ.​ഡോ.​വി.​പി.​മ​ഹാ​ദേ​വ​ൻ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പ്ര​ഫ. വി. ​കെ. രാ​മ​ച​ന്ദ്ര​ൻ, (വൈ​സ് ചെ​യ​ർ​മാ​ൻ, കേ​ര​ള സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ്), പ്ര​ഫ. ഡോ. ​സാ​ബു തോ​മ​സ്, (വൈ​സ് ചാ​ൻ​സ​ല​ർ, മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, കോ​ട്ട​യം), പ്ര​ഫ. എ​സ്. കെ. ​സ​തീ​ഷ്, (ഇ​ൻ​ഡ്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് )തു​ട​ങ്ങി​യ പ്ര​മു​ഖ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.