University News
പ​ഠ​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ സ്കൂ​ൾ പ്ര​വേ​ശ​നം ത​ട​യ​രു​ത്: ക​മ്മീ​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ പ​​​ഠ​​​ന​​​ത്തി​​​നു യോ​​​ഗ്യ​​​രാ​​​യ പ​​​ഠ​​​ന​​​വൈ​​​ക​​​ല്യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണം ഉ​​​ന്ന​​​യി​​​ച്ചു ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​സു​​​രേ​​​ഷ് കേ​​​സെ​​​ടു​​​ത്തു. ഡി​​​സ്ലെ​​​ക്സി​​​യ പോ​​​ലെ പ​​​ഠ​​​ന വൈ​​​ക​​​ല്യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​മാ​​ണു സാ​​​ങ്കേ​​​തി​​​ക​​​ത​​​യി​​​ൽ കു​​​രു​​​ങ്ങി ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ ഡി​​​സ്ലെ​​​ക്സി​​​യ ബാ​​​ധി​​​ച്ച കു​​​ട്ടി​​​ക​​​ളാ​​​ണ് സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ത്തി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​നം മു​​​ട​​​ങ്ങി​​​യ​​​തി​​​നെ​​​തി​​​രേ പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡി​​​ന്‍റെ സാ​​​ധു​​​ത​​​യു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പ്ര​​​വേ​​​ശ​​​ന കൗ​​​ണ്‍​സ​​​ലിം​​​ഗി​​​നു ഹാ​​​ജ​​​രാ​​​യ​​​പ്പോ​​​ൾ സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണം ഉ​​​ന്ന​​​യി​​​ച്ച് അ​​​ധി​​​കൃ​​​ത​​​ർ തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​ണു പ​​​രാ​​​തി.
More News