പിജി: ഓപ്ഷൻ രജിസ്ട്രേഷൻ ഇന്നു മുതൽ
പിജി പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതൽ ജൂലൈ ഒന്നു വരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ ഓപ്ഷൻ നൽകാം.
അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഒൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് ജൂലൈ മൂന്നിനു പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്, വൈവാവോസി ജൂലൈ നാലു മുതൽ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2019 മേയിലെ രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി, ബിഎസ്സി മൈക്രോബയോളജി കോംപ്ലിമെന്ററി ബയോടെക്നോളജി (സിബിസിഎസ് റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ നാലുമുതൽ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി മോഡൽ ഒന്ന്, രണ്ട് മൂന്ന്, (സിബിസിഎസ് റെഗുലർ) മേയ് 2019 പരീക്ഷയുടെ കോർ ആൻഡ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ ജൂലൈ നാലു മുതൽ 11 വരെ അതതു കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രോജക്ട് ആൻഡ് വൈവാവോസി ജൂലൈ നാലു മുതൽ നടക്കും. ടൈംടേബിൾ വെബ് സൈറ്റിൽ.
സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ എംഎ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കു ജൂലൈ രണ്ടിന് സ്പോട്ട് അഡ്മിഷൻ നടക്കും. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി രാവിലെ 11നകം ഡിപ്പാർട്ട്മെന്റ് ഓഫീസിൽ രജിസ്ട്രേഷൻ നടത്തണം. ഫോൺ: 0481 2731039.