2019 ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബികോം ടൂറിസം & ട്രാവൽ മാനേജ്മെന്റ് (റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ) മേഴ്സിചാൻസ് (2008 അഡ്മിഷൻ വരെ) പരീക്ഷ ജൂലൈ 10 ലേക്ക് മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ജൂലൈ 12ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ബിടെക് (2013 സ്കീം) അറ്മിരലറ Advanced Structural Analysis (C) എന്ന വിഷയം ജൂലൈ 22 ലേയ്ക്ക് മാറ്റിവച്ചു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷ
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംബിഎൽ ഡിഗ്രി പരീക്ഷയോടനുബന്ധിച്ചുളള ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷ ജൂലൈ 11നു രാവിലെ 9.30 മുതൽ കേരള ലോ അക്കാഡമിയിൽ നടത്തും.
പരീക്ഷാഫീസ്
2019 മാർച്ചിൽ നടത്തിയ ബിഎസ്സി (ആന്വൽ സ്കീം, സപ്ലിമെന്ററി ഒക്ടോബർ 2018 സെഷൻ) പാർട്ട് ഒന്ന്, രണ്ട് & മൂന്ന് സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 29 വരെ അപേക്ഷിക്കാം. ഏപ്രിൽ 2019 സെഷനിലെ പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ ആറുവരെയും 50 രൂപ പിഴയോടെ ജൂലൈ ഒന്പതുവരെയും 125 രൂപ പിഴയോടെ ജൂലൈ 11 വരെയും അപേക്ഷിക്കാം.
ഒന്നാം വർഷ ബിരുദ ബിരുദാനന്തര ബിരുദ പ്രവേശനം 2019; അവസാന തീയതി ദീർഘിപ്പിച്ചു
ഒന്നാം വർഷ യുജി/പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പുതിയ രജിസ്ട്രേഷനും, നിലവിലെ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുന്നതിനും, കമ്മ്യൂണിറ്റി ക്വാട്ട/സ്പോർട്സ് ക്വാട്ടകളിലേയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമുളള അവസാന തീയതി ദീർഘിപ്പിച്ചു.
യു.ജി കോഴ്സുകൾക്ക് ജൂലൈ നാലുവരെയും പി.ജി കോഴ്സുകൾക്ക് ജൂലൈ അഞ്ച്വരെയും അപേക്ഷിക്കാം. നിശ്ചിത തീയതി കഴിഞ്ഞു വരുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് () സന്ദർശിക്കുക.