സിബിസിഎസ്എസ് നാലാം സെമസ്റ്റർ ബിഎ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
2019 മാർച്ചിൽ നടന്ന സിബിസിഎസ്എസ് നാലാം സെമസ്റ്റർ ബിഎ (മോഡൽ ഒന്ന്, രണ്ട്, മൂന്ന് 2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 15 വരെ അപേക്ഷിക്കാം.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 12 വരെ അപേക്ഷിക്കാം.
2019 ഏപ്രിലിലെ ബിവോക് അഞ്ചാം സെമസ്റ്റർ, 2019 മാർച്ചിൽ നടന്ന ബിവോക് ആറാം സെമസ്റ്റർ (2016 അഡ്മിഷൻ റെഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 15 വരെ അപേക്ഷിക്കാം.
ബിരുദം: ഓപ്ഷൻ രജിസ്ട്രേഷൻ
ബിരുദ പ്രോഗ്രാമുകളിലേക്കു പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള രണ്ടാം സ്പെഷൽ അലോട്ട്മെന്റിന് ഇന്നും ജൂലൈ ഒന്നാം തീയതിയും പുതുതായി ഓപ്ഷൻ നൽകാം. www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓപ്ഷൻ പുതുക്കാം.വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ.
പിഎച്ച്ഡി രജിസ്ട്രേഷൻ
പിഎച്ച്ഡി രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നു മുതൽ 31 വരെ അപേക്ഷ നൽകാം. രേഖകൾ സഹിതം ഡെപ്യൂട്ടി രജിസ്ട്രാർക്ക് (അക്കഡേമിക് ഒന്ന്) അപേക്ഷ നൽകണം. വിശദവിവരവും അപേക്ഷഫോമും വെബ്സൈറ്റിൽ.