University News
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വ്
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ന്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. യു​എ​ൽ​ടി​എ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ ഗ്രാ​ജു​വേ​റ്റ് എ​ൻ​ജി​നി​യ​ർ ട്രെ​യി​നി ത​സ്തി​ക​യി​ലേ​ക്കാ​ണ് നി​യ​മ​നം. സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് ഐ​ഇ​ടി, സി​സി​എ​സ്ഐ​ടി സെ​ന്‍റ​റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നും ബി​ടെ​ക്/ എം​ടെ​ക്/ എം​സി​എ/ എം​എ​സ് സി ​ഐ​ടി/ സി​എ​സ് എ​ന്നീ യോ​ഗ്യ​ത​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം നേ​ടി​യ​വ​ർ​ക്കും, ബാ​ക്ക് പേ​പ്പ​ർ ഇ​ല്ലാ​ത്ത അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ, ബ​യോ​ഡാ​റ്റ എ​ന്നി​വ സ​ഹി​തം ജൂ​ലൈ ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തി​ന് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ഇ​എം​എ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ഹാ​ജ​രാ​ക​ണം. ര​ജി​സ്ട്രേ​ഷ​നും വി​വ​ര​ങ്ങ​ൾ​ക്കും https://dcs.uoc.ac.in/campusquest സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍ : 9048377170.


ചെ​ത​ല​യം ട്രൈ​ബ​ൽ സ്റ്റ​ഡീ​സി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ നി​യ​മ​നം

വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 20. യോ​ഗ്യ​ത: സോ​ഷ്യോ​ള​ജി​യി​ൽ കു​റ​ഞ്ഞ​ത് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി.​ജി​യും നെ​റ്റ്/​ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പി​എ​ച്ച്ഡി​യും. പ്ര​തി​മാ​സ വേ​ത​നം: 42,000 രൂ​പ. നി​ർ​ദ്ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ സോ​ഷ്യോ​ള​ജി​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി​ജി ഉ​ള്ള​വ​രെ​യും പ്ര​തി​മാ​സം 25,000 രൂ​പ നി​ര​ക്കി​ൽ പ​രി​ഗ​ണി​ക്കും. പ്രാ​യം 2019 ജ​നു​വ​രി ഒ​ന്നി​ന് 40 വ​യ​സ് ക​വി​യ​രു​ത്. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് അ​ർ​ഹ​മാ​യ വ​യ​സി​ള​വ് അ​നു​വ​ദി​ക്കും. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.


ക​ട​മ​ത്ത് കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം


ക​ട​മ​ത്ത് കേ​ന്ദ്ര​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ മാ​ത്ത​മാ​റ്റി​ക്സ് ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 16ന് 9.30​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

ബി​എ​ഡ് പ്ര​വേ​ശ​നം

ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലെ ബി​എ​ഡ് ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്കും, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യ​തു​മൂ​ലം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ത്തു​പോ​യ​വ​ർ​ക്കും, അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കും ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് കൊ​ടു​ത്ത വി​വ​ര​ങ്ങ​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നു​ള്ള ലി​ങ്ക് ഇ​ന്നു നാ​ളെ​യു​മാ​യി www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് മാ​ർ​ക്ക്, വെ​യി​റ്റേ​ജ്, കോ​ള​ജ് ഓ​പ്ഷ​ൻ എ​ന്നി​വ​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​വു​ന്ന​താ​ണ്. മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തി​നു​ശേ​ഷം എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി അ​പേ​ക്ഷ​യു​ടെ പു​തു​ക്കി​യ ഫൈ​ന​ൽ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം. തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ​തി​നു​ശേ​ഷം അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ക്ഷം ഇ​നി​യു​ള്ള അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കു​ന്ന​താ​ണ്. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട, തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രെ​യും തു​ട​ർ​ന്നു​ള്ള അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. ഒ​ന്നാം ഓ​പ്ഷ​ൻ ല​ഭി​ച്ച് സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കും, എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും കാ​ൻ​സ​ൽ ചെ​യ്ത് സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കും മേ​ൽ​പ​റ​ഞ്ഞ സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത​ല്ല.

ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജൂ​ലൈ അ​ഞ്ചി​ന് കോ​ള​ജു​ക​ൾ​ക്ക് വെ​യി​റ്റിം​ഗ് ലി​സ്റ്റ് ന​ൽ​കു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് www.cuonline.ac.in എ​ന്ന വെ​ബ്സെ​റ്റി​ൽ ക്യാ​പ് ഐ​ഡി​യും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് വെ​യി​റ്റിം​ഗ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം. ഒ​ന്പ​തി​ന് 11ന്​മു​ന്പ് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഒ​ന്നി​ൽ കൂ​ടു​ത​ൽ കോ​ള​ജു​ക​ൾ ഓ​പ്ഷ​നാ​യി ന​ൽ​കി​യ​വ​ർ ആ​വ​ശ്യ​മാ​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം പ്ര​തി​നി​ധി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി കോ​ളേ​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്. റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രു​ടെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് അ​നു​സ​രി​ച്ചു​ള്ള റാ​ങ്ക് ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ൾ അ​ന്ന് ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ച് അ​ഞ്ച് മ​ണി​ക്കു​ള്ളി​ൽ പ്ര​വേ​ശ​നം ന​ട​ത്തും. ബി​എ​ഡ് ലേ​റ്റ് ര​ജി​സ​ട്രേ​ഷ​നു​ള്ള സൗ​ക​ര്യം ഇ​ന്ന് മു​ത​ൽ ആ​റ് വ​രെ ല​ഭി​ക്കും. അ​പേ​ക്ഷാ ഫീ​സ് ജ​ന​റ​ൽ 835 രൂ​പ, എ​സ് സി/​എ​സ്ടി 450 രൂ​പ. മെ​യ് 29നും ​ജൂ​ണ്‍ 20നും ​ഇ​ട​യി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​ർ​ക്കാ​യി​രി​ക്കും വെ​യി​റ്റിം​ങ് ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​രം വി​ദ്യാ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മാ​യി​രി​ക്കും ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​രെ ഒ​ഴി​വു​ള്ള മെ​റി​റ്റ്/​സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഫോ​ണ്‍: 0494 2407016, 2407017.

എം​ഫി​ൽ ഹി​ന്ദി പ്ര​വേ​ശ​നം

ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എം‌​ഫി​ൽ ഹി​ന്ദി​ക്ക് ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മു​ന്നോ​ക്ക വിാ​ഗ​ത്തി​ലെ ബി​പി​എ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407252, 2407392.

എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ വാ​ചാ പ​രീ​ക്ഷ 15 മു​ത​ൽ 17 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ, ഐ​ടി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ ജൂ​ലൈ അ​ഞ്ചി​ന് 10.30ന് ​മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.