യുജി ഏകജാലകം രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റായി
യുജി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ പ്രവേശനത്തിന് അർഹത നേടിയവർ ഇന്നു വൈകുന്നേരം നാലിനകം പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും.
പിജി: ഓപ്ഷൻ രജിസ്ട്രേഷൻ 12 വരെ
പിജി ഫൈനൽ അലോട്ട്മെന്റിനു നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുമായി ഫൈനൽ അലോട്ട്മെന്റ് നടത്തും. cap.mg u.ac.in എന്ന വെബ്സൈറ്റിലൂടെ 12നു വൈകുന്നേരം നാലുവരെ പുതുതായി ഓപ്ഷനുകൾ നൽകാം.
ഫൈനൽ അലോട്മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
അപേക്ഷാതീയതി നീട്ടി
2012, 2013, 2014 അഡ്മിഷൻ എംബിഎ (സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷയ്ക്ക് 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. പരീക്ഷയെഴുതുന്നവർ സ്പെഷൽ ഫീസായി 5,000 രൂപ പരീക്ഷഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയ്ക്ക് നിലവിൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. അപേക്ഷ ഫോമിനും വിശദവിവരത്തിനും www.mgu.ac.in.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎസ്സി സുവോളജി മോഡൽ ഒന്ന്, രണ്ട്, മൂന്ന് (സിബിസിഎസ് റഗുലർ) മേയ് 2019 പരീക്ഷയുടെ കോർ, കോംപ്ലിമെന്ററി പ്രാക്ടിക്കൽ 15 മുതൽ 25 വരെ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ സർവകലാശാല.
സീറ്റൊഴിവ്
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ എംഎഡ് പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. കാാറ്റ്എംജിയു പ്രോസ്പെക്ട്സ് പ്രകാരം യോഗ്യതയുള്ളവർ 15നു രാവിലെ 10ന് യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുമായി പഠനവകുപ്പിൽ എത്തണം. ഫോൺ: 04812731042.
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എംബിഎ പ്രോഗ്രാമിൽ എസ്/സി, എസ്ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഫോൺ: 04812732288.
പരീക്ഷാഫലം
2018 ഡിസംബറിലെ മൂന്നാം വർഷ ബിഎസ് സി മെഡിക്കൽ മൈക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജനുവരിയിലെ ഒന്പതാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിഡിഎംസിഎ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജനുവരിയിലെ രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (റെഗുലർ, സപ്ലിമെന്ററി പുതിയ സ്കീം, പഴയ സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ പിജിസിഎസ്എസ്, എംഎസ്സി സൈക്കോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.