University News
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദ്വി​ദി​ന സ്പേ​സ് ക്യാ​ന്പ്
ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യ​തി​ന്‍റെ 50ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തെ സ്പേ​സ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

20, 21 തി​യ​തി​ക​ളി​ൽ ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് ക്യാ​ന്പ്. ഐ​എ​സ്ആ​ർ​ഒ, വി​എ​സ്എ​സ് സി ​എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​രും സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​രും ക്ലാ​സു​ക​ൾ ന​യി​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 100 വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും.

സ്പോ​ർ​ട്സ് ഫി​ക്സ്ച​ർ മീ​റ്റിം​ഗ്
‌‌
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ടെ 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ നി​ശ്ച​യി​ക്കാ​നു​ള്ള ഫി​ക്സ്ച​ർ മീ​റ്റിം​ഗ് 19ന് ​രാ​വി​ലെ പ​ത്തി​ന് ഇ​എം​എ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​രോ, പ്രി​ൻ​സി​പ്പ​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യ അ​ധ്യാ​പ​ക​രോ പ​ങ്കെ​ടു​ക്ക​ണം.

പ​ങ്കെ​ടു​ക്കാ​ത്ത കോ​ള​ജു​ക​ൾ​ക്ക് അ​ന്ത​ർ ക​ലാ​ല​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നോ പ​ങ്കെ​ടു​ക്കാ​നോ സാ​ധി​ക്കു​ക​യി​ല്ല. 201819 വ​ർ​ഷ​ത്തെ സ്പോ​ർ​ട്സ് അ​ഫി​ലി​യേ​ഷ​ൻ ഫീ ​അ​ട​ക്കാ​ത്ത കോ​ള​ജു​ക​ൾ ഫി​ക്സ്ച​ർ മീ​റ്റിം​ഗി​ന് മു​ന്പാ​യി അ​ട​ച്ച് ഡി​സി​ബി പ​ത്രി​ക പ​ഠ​ന​വ​കു​പ്പി​ലേ​ക്ക് അ​യ​ക്ക​ണം.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം: 25ന് ​സെ​മി​നാ​ർ

ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് ആ​ന്‍റ് റി​സ​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 25ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ലാ​ണ് പ​രി​പാ​ടി. സെ​മി​നാ​റി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ആ​യ​തി​ന്‍റെ സം​ഗ്ര​ഹം 20ന​കം [email protected] എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 8592813331, 8592814441.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ 19ന് 10.30​ന് കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

വി​വി​ധ ത​സ്തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​നം

എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് ട്രെ​യി​നിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ്, സ്വീ​പ്പ​ർ കം ​പ്യൂ​ണ്‍ ത​സ്തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 25. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ പു​തു​ക്കി​യ തി​യ​തി​ക​ൾ: ക​ട​മ​ത്ത് (ഇം​ഗ്ളീ​ഷ്) 20, 21, ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് (അ​റ​ബി​ക്) 25, ക​ട​മ​ത്ത് (ഇ​ക്ക​ണോ​മി​ക്സ്) 26, ക​ട​മ​ത്ത് (മാ​ത്ത​മാ​റ്റി​ക്സ്) ജൂ​ലൈ 29, ക​ട​മ​ത്ത് (ഹി​ന്ദി) 30, ആ​ന്ത്രോ​ത്ത് (ബ​യോ​കെ​മി​സ്ട്രി) ഓ​ഗ​സ്റ്റ് അ​ഞ്ച്. മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഫി​സി​ക്ക​ൽ കെ​മി​സ്ട്രി പേ​പ്പ​ർ സെ​പ്ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ (2009 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി (​സി​സി​എ​സ്എ​സ്) പേ​പ്പ​ർ സി​എ​ച്ച്2.​സി.03​ഫി​സി​ക്ക​ൽ കെ​മി​സ്ട്രി സെ​പ്ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് 1.30​ന് പ​രീ​ക്ഷാ​ഭ​വ​നി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News