ഡിഗ്രി ഏകജാലകം രണ്ടാംസപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അർഹരായവർ 17നു വൈകുന്നേരം 4.30നകം പ്രവേശനം നേടണം
ഏകജാലകം വഴി ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓണ്‍ലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി നാളെ വൈകുന്നേരം 4.30ന് മുന്‍പായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. നാളെ ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.
പിജി ഏകജാലകം; ഫൈനൽ അലോട്ട്മെന്റിന് ഓപ്ഷൻരജിസ്ട്രേഷൻ ഇന്നുകൂടി
ഏകജാലകം വഴി പിജി പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്റിനു നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുമായി നടത്തുന്ന ഫൈനൽ അലോട്ട്മെന്റിന് ഇന്നുകൂടി ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. നിലവിൽ പ്രവേശനമെടുത്തവർ ഫൈനൽ അലോട്ട്മെന്റിൽ അപേക്ഷിക്കാൻ പാടില്ല.
പ്രാക്ടിക്കൽ
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ മ്യൂസിക് വോക്കൽ സിഎസ്എസ് (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ 24 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
എംബിഎ പ്രവേശനം; എംബിഎ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
22 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെയും (കെമാറ്റ് കേരള, സിമാറ്റ്, കാറ്റ്), ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ ഇന്റർവ്യൂവും ഗ്രൂപ് ഡിസ്കഷനും 25ന് നടക്കും. 29ന് അതത് കോളജുകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ തുടങ്ങും. അപേക്ഷ കോളജുകളിൽ ലഭിക്കും. അതതു കോളജുകളിൽ അപേക്ഷ നൽകണം.
എംഎഫ്എ പ്രവേശനം; അപേക്ഷിക്കാം
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ ഈ അധ്യയന വർഷത്തെ എംഎഫ്എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 27 വരെ അപേക്ഷിക്കാം. പ്രാക്ടിക്കലിന്റെയും എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രാക്ടിക്കലും എഴുത്തു പരീക്ഷയും 29നും ഇന്റർവ്യൂ 30നും നടക്കും. ഓഗസ്റ്റ് ഒന്നിന് കോളജിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിന് ക്ലാസുകൾ തുടങ്ങും. അപേക്ഷാ ഫോം കോളജുകളിൽ ലഭിക്കും. അതത് കോളജുകളിൽ അപേക്ഷ നൽകണം. വിശദവിവരം വെബ്സൈറ്റിൽ.
അക്കാദമിക് കൗണ്‍സിൽ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പ്
അക്കാദമിക് കൗണ്‍സിലിലേക്ക് സർവകലാശാലയ്ക്ക് കീഴിലുള്ള മുഴുവൻ സമയ ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ നിന്ന് വിവിധ ഫാക്കൽറ്റി പ്രതിനിധികൾക്കുവേണ്ടി തെരഞ്ഞെടുപ്പ് നടത്തുന്നു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.