രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംപിഎ/എംഎംസിജെ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, ഇതോടൊപ്പം 2013 സ്കീം എംഎ മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎസ്സി കെമിസ്ട്രി, എംഎസ്സി സുവോളജി എംഎ/എംഎസ്സി സൈക്കോളജി (2009 സ്കീം), ഇലക്ട്രോണിക്സ് (2014 സ്കീം), കന്പ്യൂട്ടർ സയൻസ് (2011 സ്കീം) മേഴ്സിചാൻസ് പരീക്ഷകളും ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സെപ്റ്റംബർ 18ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലെ 2000 സ്കീം (ഫുൾ ടൈം & പാർട്ട് ടൈം), 2003 സ്കീം (ഈവനിംഗ്), 2006 സ്കീം (പാർട്ട് ടൈം) എന്നീ മേഴ്സി ചാൻസ് എംബിഎ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ 29 മുതൽ ഓഗസ്റ്റ് ഏഴുവരെ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി പി.ജി അഡ്മിഷൻ
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 20 അദ്ധ്യയന വർഷത്തിലേയ്ക്ക് യു.ജി.സി അംഗീകൃത യു.ജി പി.ജി പ്രോഗ്രാമുകളിലേയ്ക്കുളള അഡ്മിഷൻ തുടരുന്നു. എംബിഎ പ്രോഗ്രാമിന് ഓഗസ്റ്റ് 24 വരെയും മറ്റ് പ്രോഗ്രാമുകൾക്ക് ഓഗസ്റ്റ് 31 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അസൈൻമെന്റ് & കേസ് അനാലിസിസ്
വിദൂര വിദ്യാഭ്യാസ വിഭാഗം 2018 അഡ്മിഷൻ ഒന്നും രണ്ടും സെമസ്റ്റർ, 2017 അഡ്മിഷൻ മൂന്നും നാലും സെമസ്റ്റർ യു.ജി പി.ജി വിദ്യാർഥികൾക്ക് അസൈൻമെന്റും കേസ് അനാലിസിസും സമർപ്പിക്കുവാനുളള തീയതികൾ പ്രസിദ്ധീകരിച്ചു. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലങ്ങൾ
2019 ഏപ്രിലിൽ നടന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (2015 സ്കീം റെഗുലർ/ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 ഏപ്രിലിൽ നടത്തിയ ഒന്നാം വർഷ എംടെക് (ഫുൾടൈം/പാർട്ട് ടൈം) മൂന്നാം വർഷ എംടെക് (പാർട്ട് ടൈം) (2008 സ്കീം അഡീഷണൽ/മേഴ്സിചാൻസ്) ഒന്നാം സെമസ്റ്റർ എംടെക് (മേഴ്സിചാൻസ് 2003 സ്കീം) (മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് ആറുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 മേയിൽ നടത്തിയ രണ്ടാം വർഷ ബിഎ ബിരുദ (ആന്വൽ സ്കീം) വിദ്യാർഥികളുടെ സബ്സിഡിയറി വിഷയമായ ജനറൽ ഇക്കണോമിക്സ് വിഷയത്തിന്റെ (റെഗുലർ & സപ്ലിമെന്ററി) ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സപ്ലിമെന്ററി ഓണ്‍ലൈൻ വിദ്യാർഥികൾ ഓണ്‍ലൈനായും ഓഗസ്റ്റ് മൂന്നുവരെയും ഓഫ്ലൈൻ വിദ്യാർഥികൾ ഫീസടച്ച് നിർദിഷ്ട അപക്ഷ ഫോറത്തിൽ ഓഗസ്റ്റ് 12 വരെയും അപേക്ഷിക്കാം. ഓണ്‍ലൈൻ വിദ്യാർഥികളുടെ കരട് മാർക്ക്ലിസ്റ്റ് വെബ്സൈറ്റിൽ.
പി.ജി പ്രവേശനം 201920 : മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സർവകലാശാല 20192020 അദ്ധ്യയന വർഷത്തെ പി.ജി പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നന്പരും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകർ തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചവർ പ്രവേശന ഫീസ് ഓണ്‍ലൈനായി ഒടുക്കണം. മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും അഡ്മിഷൻ ഫീസ് അടയ്ക്കേണ്ടതില്ല.
അഡ്മിഷൻ ഫീസ് ഒടുക്കിയ അപേക്ഷകർ അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ എടുക്കേണ്ട തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ഉണ്ടായിരിക്കും. 2019 ജൂലൈ 24, 25, 26 തീയതികളിലാണ് കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (കൂടുതൽ വിവരങ്ങൾക്ക് അലോട്ട്മെന്റ് മെമ്മോ കാണുക) മെമ്മോയിൽ പറഞ്ഞിരിക്കുന്ന ദിവസം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. നിലവിൽ കോളജുകളിൽ അഡ്മിഷൻ നേടിക്കഴിഞ്ഞവർക്ക് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ തങ്ങളുടെ ഹയർ ഓപ്ഷനുകളിലേതിലെങ്കിലും പുതിയ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കോളജിൽ നിന്നും ടി.സി. വാങ്ങിയ ശേഷം പുതിയ അലോട്ട്മെന്റ് പ്രകാരമുള്ള കോളജിൽ അഡ്മിഷൻ എടുക്കണം.