University News
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2018 ന​വം​ബ​റി​ല്‍ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി (സി​എ​സ്എ​സ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഓ​ഗ​സ്റ്റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​ഞ്ച​വ​ത്സ​ര ഡ​ബി​ള്‍ ഡി​ഗ്രി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​കോം, എ​ല്‍എ​ല്‍ബി ഓ​ണേ​ഴ്സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 മാ​ര്‍ച്ചി​ല്‍ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ പ​ഞ്ച​വ​ത്സ​ര ഡ​ബി​ള്‍ ഡി​ഗ്രി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​ബി​എ, എ​ല്‍എ​ല്‍ബി ഓ​ണേ​ഴ്സ് (റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.
2018 ന​വം​ബ​റി​ല്‍ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫു​ഡ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ മൈ​ക്രോ​ബ​യോ​ള​ജി (റെ​ഗു​ല​ര്‍, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.

പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2013ന് ​മു​മ്പു​ള്ള അ​ഡ്മി​ഷ​ന്‍ മേ​ഴ്സി ചാ​ന്‍സ്) ഹി​ന്ദി പോ​യ​ട്രി, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഹി​ന്ദി ആ​ന്‍ഡ് ട്രാ​ന്‍സ്ലേ​ഷ​ന്‍ (മോ​ഡ​ല്‍ ഒ​ന്ന് ബി​കോം 2011, 2012 അ​ഡ്മി​ഷ​ന്‍), പോ​യ​ട്രി, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഹി​ന്ദി ആ​ന്‍ഡ് ട്രാ​ന്‍സ്‌​ലേ​ഷ​ന്‍ (മോ​ഡ​ല്‍ ഒ​ന്ന് ബി​കോം 2011ന് ​മു​മ്പു​ള്ള അ​ഡ്മി​ഷ​ന്‍) എ​ന്നീ പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 13ന് ​യ​ഥാ​ക്ര​മം പ​രു​മ​ല പ​മ്പ ഡി​ബി കോ​ള​ജി​ലും എ​റ​ണാ​കു​ളം ചി​ന്മ​യ കോ​ള​ജി​ലും ന​ട​ത്തും. ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍

2019 മേ​യി​ല്‍ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (സി​ബി​സി​എ​സ്എ​സ്, 20132016 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ലി​ന് പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യോ​ടൊ​പ്പം പ​ങ്കെ​ടു​ക്കാം. റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ 29ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

2019 ജൂ​ലൈ​യി​ല്‍ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫി​സി​ക്സ് (റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

എം​എ​സ്‌​സി ബ​യോ​ഫി​സി​ക്സ് സീ​റ്റൊ​ഴി​വ്

സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​സ​യ​ന്‍സ​സി​ലെ എം​എ​സ്‌​സി ബ​യോ​ഫി​സി​ക്സ് പ്രോ​ഗ്രാ​മി​ല്‍ സ്റ്റേ​റ്റ് മെ​റി​റ്റ്, മു​സ്‌​ലിം സം​വ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഓ​രോ സീ​റ്റൊ​ഴി​വു​ണ്ട്. ക്യാ​റ്റ് എം​ജി​യു പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 200ാം റാ​ങ്ക് വ​രെ​യും മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ല്‍ 400ാം റാ​ങ്ക് വ​രെ​യും ല​ഭി​ച്ച വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി 26ന് ​രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​സ​യ​ന്‍സ​സി​ല്‍ ഇ​ന്‍റ​ര്‍വ്യൂ​വി​ന് എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് 04812731035.

എം​എ​ഡ് സീ​റ്റൊ​ഴി​വ്

സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍സ​സി​ലെ എം​എ​ഡ് പ്രോ​ഗ്രാ​മി​ല്‍ എ​സ്ഇ​ബി​സി വി​ഭാ​ഗ​ത്തി​ല്‍ ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. ക്യാ​റ്റ് എം​ജി​യു പ്രോ​സ്പെ​ക്ട​സ് പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള​വ​ര്‍ 26ന് ​രാ​വി​ലെ 10ന് ​യോ​ഗ്യ​ത, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി പ​ഠ​ന​വ​കു​പ്പി​ല്‍ എ​ത്ത​ണം. ക്യാ​റ്റ് എം​ജി​യു പ​രീ​ക്ഷ​യെ​ഴു​താ​ത്ത​വ​ര്‍ 500 രൂ​പ അ​ട​യ്ക്ക​ണം. 04812731042.