University News
കാ​ലി​ക്ക​ട്ട് : പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​ൻ ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കും
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷാ ന​ട​ത്തി​പ്പ് എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കും. വി​വി​ധ ത​ല​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ​താ​വും ചോ​ദ്യ​ബാ​ങ്ക്. ഇ​ത് ത​യാ​റാ​ക്കു​ന്ന​തോ​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം, സി​ല​ബ​സി​ന് പു​റ​ത്തു​നി​ന്ന് ചോ​ദ്യ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യം, ചോ​ദ്യ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​നം, തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​വും. ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കു​ന്ന​തി​ൽ വി​വി​ധ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​നം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ചു.
വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ കാ​ര്യ​ക്ഷ​മ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ആ​ധു​നി​ക വ​ത്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ജി​സ്ട്രാ​ർ ഡോ.​എം.​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. എം.​എം.​നാ​രാ​യ​ണ​ൻ, കെ.​കെ. ഹ​നീ​ഫ, ഡോ.​റി​ജു​ലാ​ൽ, ഡോ.​റ​ഷീ​ദ് അ​ഹ​മ്മ​ദ്, ഡോ.​കെ.​പി. വി​നോ​ദ്കു​മാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​പി. ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​നെ സ​ർ​വ​ക​ലാ​ശാ​ലാ ഐ​ടി മാ​നേ​ജ​ർ ഡോ.​ല​ളി​ത് പ​വാ​ർ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ ആ​ധു​നി​ക വ​ത്ക​ര​ണ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.


ഹി​ന്ദു സ്വ​രാ​ജും ഇ​ന്ത്യ​യി​ലെ അ​ധി​നി​വേ​ഷ വി​രു​ദ്ധ ചി​ന്ത​യും; സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ച​രി​ത്ര പ​ഠ​ന​വി​ഭാ​ഗം, കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലു​മാ​യി സ​ഹ​ക​രി​ച്ച് "ഹി​ന്ദു സ്വ​രാ​ജും ഇ​ന്ത്യ​യി​ലെ അ​ധി​നി​വേ​ഷ വി​രു​ദ്ധ ചി​ന്ത​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 30ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ലാ​ണ് സെ​മി​നാ​ർ. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​എ​ച്ച്ആ​ർ ചെ​യ​ർ​മാ​ൻ പ്ര​ഫ. മൈ​ക്ക​ൽ ത​ര​ക​ൻ, പ്ര​ഫ. ഗോ​പാ​ല​ൻ കു​ട്ടി, പ്ര​ഫ.​സ​ന​ൽ മോ​ഹ​ൻ, പ്ര​ഫ.​പി.​പി.​അ​ബ്ദു​ൽ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.