ടെക്നീഷൻ (മെക്കാനിക്കൽ/ഇലക്ട്രോണിക്സ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ഓഗസ്റ്റ് രണ്ടിന് 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
ഐടിഎസ്ആറിലെ ഗസ്റ്റ് ലക്ചറർ അഭിമുഖം
വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റസീസ് ആൻഡ് റിസർച്ചിൽ സോഷ്യോളജി ഗസ്റ്റ് ലക്ചറർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ഓഗസ്റ്റ് മൂന്നിന് 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.
പൂമല കേന്ദ്രത്തിൽ ബിഎഡിന് സീറ്റ് ഒഴിവ്
പൂമല ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രത്തിൽ ബിഎഡിന് ഓപ്പണ്‍ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ഇംഗ്ലീഷ് (ഒന്ന്), സോഷ്യൽ സയൻസ് (ഒന്ന്), കോമേഴ്സ് (ലക്ഷദ്വീപ് ക്വാട്ടയിൽ ഒന്ന്), മാത്സ് (ടീച്ചർ ക്വാട്ടയിൽ ഒന്ന്), സോഷ്യൽ സയൻസ് (ഒന്ന്) എന്നിവയിലാണ് ഒഴിവുകൾ. സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ സീറ്റുകൾ അന്ന് തന്നെ ഓപ്പണ്‍ വിഭാഗത്തിന് കൈമാറും. അപേക്ഷകർ നാളെ 11 മണിക്കകം കോളജിൽ ഹാജരാകണം. ഒന്‍പത്, 16, 22 എന്നീ തിയതികളിൽ കോളജിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നുള്ളവർക്ക് മുൻഗണ നൽകും. ഫോണ്‍: 04936 227221.
ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പ്രവേശന പരീക്ഷ
വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നടത്തുന്ന ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റിനു ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാം പ്രവേശന പരീക്ഷ 31ന് രാവിലെ 10.30ന് സർവകലാശാലാ കോമേഴ്സ് പഠനവകുപ്പിൽ നടത്തും. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, ഐഡി പ്രൂഫ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0494 2407363, 2407016.
പരീക്ഷ
രണ്ടാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംസിജെ/ എംടിടിഎം/ എംബിഇ/ എംടിഎച്ച്എം (സിയുസിഎസ്എസ്, 2015 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബിബിഎഎൽഎൽബി (ഓണേഴ്സ്, 2011 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് 21ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് 14ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബികോം/ ബിബിഎ സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം
രണ്ടാം സെമസ്റ്റർ ബികോം/ ബികോം (വൊക്കേഷണൽ)/ബിബിഎ (സിസിഎസ്എസ്) സപ്ലിമെന്ററി പരീക്ഷയ്ക്ക് പാലക്കാട്, തൃശൂർ ജില്ലകളിലെ കോളജുകളിലെ വിദ്യാർഥികൾ തൃശൂർ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലും മറ്റ് ജില്ലകളിലെ കോളജുകളിലെ വിദ്യാർഥികൾ സർവകലാശാലാ ടാഗോർ നികേതൻ ഹാളിലും ലക്ഷദ്വീപ് സെന്ററിലെ അപേക്ഷകർ അതേ കേന്ദ്രത്തിലും പരീക്ഷ എഴുതണം.
തിരൂരങ്ങാടി കെഎംഎംഎംഒ ബികോം (എസ്ഡിഇ) പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
29ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബികോം (സിയുസിബിസിഎസ്എസ്) പരീക്ഷയ്ക്ക് തിരൂരങ്ങാടി കെഎംഎംഎംഒ അറബിക് കോളജ് പരീക്ഷാ കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ അതേ ഹാൾടിക്കറ്റുമായി വേങ്ങര മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഹാജരാകണം.
പുനർമൂല്യനിർണയ ഫലം
രണ്ടാം വർഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2018, നാലാം വർഷ ബിഫാം ജൂലൈ 2017, വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ/ ബിഎസ് സി/ ബികോം/ ബികോം അഡീഷണൽ സ്പെഷലൈസേഷൻ/ബിബിഎ (സിയുസിബിസിഎസ്എസ്) നവംബർ 2018, വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബികോം/ ബികോം അഡീഷണൽ സ്പെഷലൈസേഷൻ/ബിബിഎ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2019, വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റർ എംകോം ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.
എംഎസ് സി കൗണ്‍സലിംഗ്
സൈക്കോളജി ഇന്റേണൽ അസസ്മെന്റ് മാർക്ക് വിദൂരവിദ്യാഭ്യാസം എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) നാലാം സെമസ്റ്റർ ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ എസ്ഡിഇ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഓരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണം.
ഇസ്ലാമിക് ഹെൽത്ത് കെയർ പ്രോഗ്രാം
ഇസ്ലാമിക് ചെയർ നടത്തുന്ന ഒരു വർഷത്തെ ഹെൽത്ത് കെയർ ഇൻ ഇസ്ലാം കോഴ്സിന്റെ രണ്ടാം ബാച്ച് പ്രവേശനത്തിന് ബന്ധപ്പെടുക. 8606179456/9746904678