പിജി പ്രവേശനം: ഓഗസ്റ്റ് ഒന്നുവരെ ഓപ്ഷൻ നൽകാം
പിജി പ്രവേശനത്തിന് ഓഗസ്റ്റ് ഒന്നുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ പ്രവേശനമെടുക്കാത്തവർക്ക് അപേക്ഷിക്കാം. www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ് വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. ഏതെങ്കിലും പ്രോഗ്രാമിൽ പ്രവേശനമെടുത്തവർ രജിസ്റ്റർ ചെയ്യാൻ പാടില്ല. അപ്രകാരം രജിസ്റ്റർ ചെയ്താൽ അവരുടെ നിലവിലെ പ്രവേശനം റദ്ദാക്കും. റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാക്കും. പ്രവേശനം ഓഗസ്റ്റ് അഞ്ചിനു പൂർത്തിയാക്കും. അധിക ഫീസ് ഈടാക്കുന്ന പക്ഷം പരാതി രേഖാമൂലം സമർപ്പിക്കണം.
പ്രാക്ടിക്കൽ
2019 ജൂലൈയിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ നാലുവരെ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സീറ്റൊഴിവ്
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബിബിഎ എൽഎൽബി പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 2019 ജൂലൈ ഒന്നിന് 21 വയസ് പൂർത്തിയായിട്ടില്ലാത്ത വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 29ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 0481 2310165.
ഡിഎഎസ്പി; സീറ്റൊഴിവ്
ഹ്രസ്വകാല കോഴ്സുകൾക്കുവേണ്ടിയുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ (ഡിഎഎസ്പി) സർട്ടിഫിക്കറ്റ് ഇൻ ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആൻഡ് വെബ് ടെക്നോളജീസ്, സർട്ടിഫിക്കറ്റ് ഇൻ വാട്ടർ ഹാർവെസ്റ്റിംഗ് ആൻഡ് മാനേജ്മെന്റ്, പിജി സർട്ടിഫിക്കറ്റ് ഇൻ ഇമോഷണൽ ഇന്റലിജൻസ് എന്നീ പ്രോഗ്രാമുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. ഓഗസ്റ്റ് മൂന്നുവരെ dasp.mgu.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
പ്രോജക്ട് ഫെലോ
യുജിസി ഡിഎഇ കണ്സോർഷ്യം ഫോർ സയന്റിഫിക് റിസർച്ച് പ്രോജക്ടിൽ പ്രോജക്ട് ഫെലോ, പ്രോജക്ട് അസോസിയേറ്റ് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് നാലിന് മുന്പായി nkkalarik kal@m gu.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷ നൽകുക. ഡോ.നന്ദകുമാർ കളരിക്കൽ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഡിഎഇ പ്രോജക്ട്, സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്, എംജി സർവകലാശാല, കോട്ടയം 686560’ എന്ന വിലാസത്തിലും അയയ്ക്കാം.