ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്) സപ്ലിമെന്ററി പരീക്ഷകൾ 22ന്
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്) സപ്ലിമെന്ററി പരീക്ഷകൾ 22ന് ആരംഭിക്കും. അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1,000 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 30 രൂപ വീതം (സെമസ്റ്ററിന് പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി (2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി (2012 2014 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ് 2011 അഡ്മിഷൻ സപ്ലിമെന്ററി), ബിബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ബികോം എൽഎൽബി (ഓണേഴ്സ് 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 20ന് ആരംഭിക്കും. അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
എംപിഇഎസ് സീറ്റൊഴിവ്
സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ എംപിഇഎസ് പ്രവേശനത്തിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ അഞ്ചിനു രാവിലെ 10.30ന് സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ നടക്കുന്ന സ്പോട്ട് അഡ്മിഷന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോൺ: 04812732368,
9447006946.
ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബികോം സിബിസിഎസ്എസ് മാർച്ച് 2019 സപ്ലിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ്, ഹാൾ ടിക്കറ്റുമായി ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നന്പർ മുറിയിൽ എത്തണം.
പരീക്ഷഫലം
2019 ജനുവരിയിലെ മൂന്നാം സെമസ്റ്റർ ബിപിഎഡ് പരിക്ഷയുടെ (2017 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
2019 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംപിഎഡ് (2018 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
2019 ഏപ്രിലിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ എഡ്യൂക്കേഷൻ (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ഇഎസ്എം, ഇഎസ് ആൻഡ് ഡിഎം (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.