കേരള ആരോഗ്യശാസ്ത്ര സർവകലാശാല സെപ്റ്റംബർ 25 ന് ആരംഭിക്കുന്ന നാലാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഈമാസം 16 മുതൽ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 24 ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2014 സ്കീം) പരീക്ഷയ്ക്ക് ഈമാസം 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 24 ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2014 സ്കീം) പരീക്ഷയ്ക്ക് ഈമാസം 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
റീടോട്ടലിംഗ് ഫലം
2019 ജൂണിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ എംഡിഎസ് പാർട്ട് 1 റെഗുലർ പരീക്ഷയുടേയും എംഡിഎസ് പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടേയും റീടോട്ടലിംഗ് ഫലങ്ങൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
ഈമാസം 16നു നടക്കുന്ന ഒന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം 19ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷ
സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2013 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.