മാറ്റിവച്ച പരീക്ഷകൾ
വെള്ളപ്പൊക്കത്തെതുടർന്ന് ഒാഗസ്റ്റ് ഒന്‍പത്, 13, 14, 17 തീയതികളിൽ നടത്താനാകാതെ മാറ്റിവച്ച ബിഎസ്സി എംആർടി, ബിഫാം, എംബിബിഎസ് പരീക്ഷകളുടെ പുതുക്കിയ പരീക്ഷാ തീയതി സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.
പരീക്ഷാ അപേക്ഷ
സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 സ്കീം) പരീക്ഷയ്ക്ക് ഈമാസം 29 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 24 ന് ആരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) പരീക്ഷയ്ക്ക് ഇന്നു മുതൽ 30 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 26 ന് ആരംഭിക്കുന്ന മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 2 റെഗുലർ പരീക്ഷയ്ക്ക് 31 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 25ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 2 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് 31 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 30 ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) പരീക്ഷയ്ക്ക് ഈമാസം മുപ്പതു മുതൽ സെപ്റ്റംബർ ആറു വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ (2016 സ്കീം) പരീക്ഷയ്ക്ക് സെപ്റ്റംബർ രണ്ടു മുതൽ 17 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 26 ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 2 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് ഈമാസം വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ മുപ്പതു മുതലാരംഭിക്കുന്ന മൂന്നാംവർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 19 മുതൽ സെപ്റ്റംബർ മൂന്നു വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
ഒക്ടോബർ മൂന്നിന് ഫസ്റ്റ് ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 സ്കീം) പരീക്ഷയ്ക്ക് 2019 സെപ്റ്റംബർ രണ്ടു മുതൽ 17 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തീയതി
ഈമാസം 29 ന് ആരംഭിക്കുന്ന ഒന്നാംവർഷ എംഎച്ച്എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 24 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഇന്നുമുതൽ സെപ്റ്റംബർ നാലുവരെയുള്ള തീയതികളിലായി നടക്കുന്ന രണ്ടാംവർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആരോഗ്യസർവകലാശാല റിസർച്ച് കേന്ദ്രങ്ങൾ
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്കു കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളായ കോളജുകളിലെ ഡിപ്പാർട്ടുമെന്റുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.