ശാസ്ത്ര പ്രതിഭകളെ കണ്ടെത്താൻ ഐഎൻഎടി
ഫിസിക്സ്, അസ്ട്രോണമി, അസ്ട്രോഫിസിക്സ് എന്നിവയിൽ ഗവേഷണം നടത്തുന്നതിൽ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളാണ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് (ഐസിയുഎഎ), നാഷണൽ സെന്റർ ഫോർ അസ്ട്രോ ഫിസിക്സ് ഓഫ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ( എൻസിആർഎടിഐഎഫ്ആർ) എന്നിവ. പൂന സർവകലാശാലാ കാന്പസിൽ പ്രവർത്തിക്കുന്ന ഈ രണ്ടു സ്ഥാപനങ്ങളും ലോകോത്തര നിലവാരം പുലർത്തുന്നവയാണ്. അതുകൊണ്ടു തന്നെ അതുല്യ ഗവേഷണ പ്രതിഭകൾക്കു വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഈ രണ്ടു സെന്ററുകളിലും റിസർച്ച് സ്കോളറുകളെ തെരഞ്ഞെടുക്കുന്നതിനാണ് ഐസിയുഎഎ എൻസിആർഎ അഡ്മിഷൻ ടെസ്റ്റ് (ഐഎൻഎടി 2019). ഫിസിക്സ്, ഇലക്ട്രോണിക്സ്, അസ്ട്രോണമി, അപ്ലൈഡ് മാത്തമറ്റിക്സ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിഎസ്സി/ എംഎസ്സി/ ഇൻറഗ്രേറ്റഡ് എംഎസ്സി പാസായവർക്കും ബിടെക്/എംടെക് ബിരുദധാരികൾക്കും അപേക്ഷിക്കാം. ബിഎസ്സിക്കാർ മുൻകൂർ അഡ്മിഷനു യോഗ്യതയുണ്ടെങ്കിലും എംഎസ്സി പാസായ ശേഷമേ ഗവേഷണ പ്രോഗ്രാമിനു ചേരാൻ കഴിയുകയുള്ളു. ബിടെക്കുകാർക്ക് ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്സിനാണു ചേരാവുന്നത്.
ഡിസംബർ അഞ്ചിനു നടക്കുന്ന എഴുത്തു പരീക്ഷയുടെയും അന്നും അടുത്ത ദിവസവും നടക്കുന്ന രണ്ട് ഇന്റർവ്യുകളുടെയും അടിസ്ഥാനത്തിലാണു യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. ഇതിനു ഹാജരാകാൻ യാത്രാച്ചെലവും താമസ സൗകര്യവും ലഭിക്കും. ഫിസിക്സിലുള്ള അടിസ്ഥാന വിവരങ്ങളിലെ അറിവായിരിക്കും ടെസ്റ്റിലും ഇന്റർവ്യുവിലും പരീക്ഷിക്കപ്പെടുക. ഈ മേഖലയിൽ ഗഹനമായ കാര്യങ്ങൾ വിവിധ അക്കാഡമിക് പശ്ചാത്തലത്തിൽ നിന്നു വരുന്നവർക്കു കോഴ്സിന്റെ ആദ്യ വർഷം തന്നെ പകർന്നു നൽകും.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും എഴുത്തു പരീക്ഷ. മൂന്നു ഭാഗങ്ങളുണ്ടായിരിക്കും. ആദ്യ ഭാഗത്ത് ഫിസിക്സ്, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് എന്നിവയിലെ അടിസ്ഥാന കാര്യങ്ങൾ ഉൾപ്പെ 17 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. രണ്ടാംഘട്ടത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇലക്ട്രോണിക് സ്/എൻജിനിയറിംഗ് മേഖലയിൽ നിന്ന് ഉയർന്ന നിലവാരമുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുക. നെഗറ്റീവ് മാർക്ക് ഉണ്ട്. അടിസ്ഥാന ശാസ്ത്ര മേഖലയിൽ നിന്നും കൂടുതൽ സങ്കീർണമായ മേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണു മൂന്നാം പാർട്. ഇതിനു നഗറ്റീവ് മാർക്ക് ഇല്ല. ഓണ്ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12. വെബ്സൈറ്റ്:https://in at.iucaa.in/INAT2019.