മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: ഓണ്‍ലൈൻ മോപ്അപ് അലോട്ട്മെന്റിനു ശേഷം ആയുർവേദ (BAMS), ഹോമിയോപ്പതി (BHMS) സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിൽ ലഭ്യമാകുന്ന ഒഴിവുകളിലേയ്ക്കു നാളെ രാവിലെ 10ന് തിരുവനന്തപുരം, കാര്യവട്ടം, ട്രാവൻകൂർ ഇന്റർനാഷണൽ കണ്വൻഷൻ സെന്ററി (ഗ്രീൻഫീൽഡ് സ്റ്റേഡിയം) ൽ സ്പോട്ട് അഡ്മിഷൻ നടത്തും. കേരളാ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എംബിബിഎസ്, ബിഡിഎസ് അഡ്മിഷൻ ലഭിച്ചവർ ഒഴികെയുള്ളവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. സ്ലിപ്പുമായി വരുന്നവരെ മാത്രമേ അലോട്ട്മെന്റിനായി പരിഗണിക്കൂ.
ഫീസ് സംബന്ധിച്ച വിവരങ്ങളും ഒടുക്കേണ്ടവിധവും
സ്പോട്ട് അഡ്മിഷനിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ താഴെ പറയുന്ന ഫീസ് ഏതെങ്കിലും ദേശസാൽകൃത /ഷെഡ്യൂൾഡ് ബാങ്കിൽനിന്നു പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി എടുത്ത് കൗണ്‍സലിംഗ് വേളയിൽ ഹാജരാക്കണം.
1. അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 19,800 രൂപയുടെ ഡിഡി.
2. ഗവ./എയ്ഡഡ് ആയുർവേദ കോളജുകളിൽ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 12,000 രൂപയുടെ ഡിഡിയും ഗവ/എയ്ഡഡ് ഹോമിയോ കോളജുകളിൽ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 2,087 രൂപയുടെ ഡിഡിയും.
3. സ്വാശ്രയ ആയുർവേദ/ സിദ്ധ/യുനാനി കോളജുകളിൽ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 1,00,000 രൂപയുടെ ഡിഡി.
4. ബാക്കി തുക അഡ്മിഷൻ ലഭിക്കുന്ന കോളജുകളിൽ ഒടുക്കണം.
ടോക്കണ്‍ ഡെപ്പോസിറ്റ്
പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഇസി/രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും ടോക്കണ്‍ ഡെപ്പോസിറ്റ് അടയ്ക്കേണ്ടതില്ല. അവർ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ അഡ്മിഷൻ നേടണം.
സ്പോട്ട് അഡ്മിഷനിൽ ഹാജരാക്കേണ്ട രേഖകൾ
1. സ്പോട്ട് അഡ്മിഷൻ സ്ലിപ്പ് 2. നിശ്ചിത തുകയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് 3. ആയുർവേദ , ഹോമിയോപ്പതി സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴി അഡ്മിഷൻ ലഭിച്ചിരിക്കുന്ന വിദ്യാർഥികൾക്ക് എൻഒസി രേഖകളുടെ പൊസഷൻ സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫീസിനത്തിലെ ഡിഡി എന്നിവയുമായി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എന്നാൽ മറ്റ് കോഴ്സുകളിലോ/ കോളജുകളിലോ അഡ്മിഷൻ നേടിയിരിക്കുന്ന വിദ്യാർഥികൾ ബന്ധപ്പെട്ട കോളജ് അധികാരിയിൽ നിന്നുളള ടിസി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ രേഖകൾ മേൽ സൂചിപ്പിച്ച പ്രകാരമുളള ഫീസിനത്തിലെ ഡിഡി എന്നിവയുമായി ഹാജരാകാവുന്നതാണ്.
4. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നുളള എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (കേരളാ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കന്ററി/സിബിഎസ്ഇ/സിഐഎസ്സിഇ ബോർഡിൽ നിന്നും പരീക്ഷ പാസായവർ അല്ലെങ്കിൽ 5. മൈഗ്രേഷൻ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) 6. ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖ 7. KEAM 2019 ഡാറ്റാ ഷീറ്റ് 8. ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റ്.
കുറിപ്പ്
അഖിലേന്ത്യാ ക്വോട്ടയിൽ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി കോഴ്സുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികളെയും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ അഡ്മിഷൻ എടുത്തിരിക്കുന്ന വിദ്യാർഥികളെയും സംസ്ഥാനത്തെ മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. മുൻ അലോട്ട്മെന്റുകളിലൂടെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രിക ൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ചവർക്ക് സ്പോട്ട് അഡ്മിഷൻ വഴി പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നേരത്തെ ലഭിച്ച അഡ്മിഷൻ റദ്ദാകുന്നതാണ്.
ഒരേ കോഴ്സിന് ഒരു സർക്കാർ /എയ്ഡഡ് കോളജിൽ നിന്ന് മറ്റൊരു സർക്കാർ/എയ്ഡഡ് കോളജിലേക്കോ ഒരു സ്വാശ്രയ കോളജിൽ നിന്നും മറ്റൊരു സ്വാശ്രയ കോളജിലേയ്ക്കോ സ്പോട്ട് അഡ്മിഷന് ഒരു ഘട്ടത്തിലും മാറ്റം അനുവദിക്കുന്നതല്ല.
ഫോണ്‍: 04712332123, 2339101, 2339102, 2339103, 2339104.