സ്പോർട്സ് ക്വോട്ട പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് കോളജുകളിലേക്ക് 201920 വർഷത്തെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാ മെഡിക്കൽ കോഴ്സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോമിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, സ്പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ തിരുവനന്തപുരം1 എന്ന വിലാസത്തിൽ 17 നു മുൻപ് അപേക്ഷ സമർപ്പിക്കണം.